രാജസ്ഥാനില്‍ 109പേരുടെ പിന്തുണ അവകാശപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് രാവിലെ 10മണിക്ക് ചേരും. സച്ചിന് പൈലറ്റിനോടും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോടും പങ്കെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന് തന്നെ വെല്ലുവിളിയാകുന്ന വിധത്തില്‍ രാഷ്ട്രീയ ഭിന്നത ശക്തമായ രാജസ്ഥാനില്‍ സമവായ നീക്കം സജീവമാണ്.
ജയ്പൂരില്‍ അശോക് ഗെല്ലോട്ട് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷി യോഗത്തില്‍ 97 എംഎല്‍എമാര്‍ പങ്കെടുത്തു. ബിജെപിക്ക് കുതിരക്കച്ചവടത്തിന് അവസരം നല്‍കില്ലെന്ന് സുര്‍ജേവാല വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വഭാവികമാണ്. മുതിര്‍ന്ന നേതാക്കള്‍ സച്ചിന് പൈലറ്റുമായി ആശയവിനിമയം നടത്തുന്നുണ്ട്. എതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തില്‍ അദ്ദേഹം സംസാരിക്കണം. പൈലറ്റുമായി ഒത്തുതീര്‍പ്പിന് തയ്യാറാണ്. സച്ചിന് പൈലറ്റ് കലാപം ഉണ്ടാക്കുന്നുവെന്ന് ചിലര്‍ പറയുന്നത് നീതികേടാണെന്നും സുര്‍ജേവാല വിമര്‍ശിച്ചു. രാജസ്ഥാന് സര്‍ക്കാരിന് ഭീഷണിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം എംഎല്‍എമാര്‍ യോഗത്തിനെത്തി. ബിജെപിയുടെ നീക്കം പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.