രാജ്യത്ത് കോവിഡ്രോഗികള്‍ 9 ലക്ഷത്തിലേയ്ക്ക്. മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്നലെ മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര് രോഗമുക്തരായി. തമിഴ്നാട്ടില്‍ 4,328 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു ഇതില്‍ ആറ് പേര് കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്.