jeevan news online

വാർത്തകൾ വിശദമായി

കോവിഡ് ദുരിതകാലം പ്രതിരോധിക്കാന്‍ ജനശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തേന്‍വരിക്ക ചലഞ്ചിന് മികച്ച പിന്തുണ


കോവിഡ് ദുരിതകാലം പ്രതിരോധിക്കാന്‍ ജനശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തേന്‍വരിക്ക ചലഞ്ചിന് മികച്ച പിന്തുണ. കോഴിക്കോട് ബാലുശ്ശേരി ജനശ്രീ ബ്ലോക്ക് യൂണിയന്റെ, വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്‌

കൊറോണയെ ഭീതിയോടെ കാണുമ്പോഴും അത് വഴി ഉണ്ടായ  പുതിയ സാഹചര്യങ്ങ;ളും  കാണാതിരുന്നുകൂടാ അതിലൊന്നാണ് നാടെങ്ങും കാര്‍ഷിക സംസകാരത്തില്‍ക്കുള്ള തിരിച്ച് പോക്ക് .കോഴിക്കോട് ബാലുശ്ശേരി ജനശ്രീ ബ്ലോക്ക് യൂണിയന്‍ അംഗങ്ങള്‍ക്ക് അത്യുല്‍പ്പാദന ശേഷിയുള്ള പ്ലാവിന്‍ തൈ നല്‍കിയാണ് കോവിഡ് ദുരിതക്കയത്തെ അതിജീവിക്കാന്‍ ജനശ്രീ സംഘം ലക്ഷ്യമിട്ടത് ഇത്തരത്തില്‍ ബ്ലോക്കിന് കീഴിലെ 300  സംഘങ്ങളിലെ  5000 ത്തോളം കുടുംബങ്ങളിലെക്കാണ് തേന്‍വരിക്ക ചലഞ്ച് നടപ്പിലാക്കുന്നത്‌

തേന്‍വരിക്ക ചലഞ്ചിനായി ഇതിനകം  10000 തൈകള്‍ നിര്‍മ്മല്ലൂരിലെ സമ്പര്‍മതിയില്‍ വിതരണത്തിന് തയ്യാറായി .പദ്ധതിയുടെ ഉദ്ഘാടനം ജനശ്രീ സംസഥാന സമിതി അംഗം സുനില്‍ കൊളക്കാട് നിര്‍വ്വഹിച്ചു കോവിഡ് പ്രോട്ടക്കോള്‍ പാലിക്കേണ്ടതിനാല്‍ അംഗങ്ങള്‍ നേരിട്ട് തൈ എല്ലാവീടുകളിലും എത്തിക്കും കൂരാച്ചുണ്ട് കായണ്ണ പ്രദേശത്തുള്ള കര്‍ഷകരില്‍ നിന്നാണ് വിത്ത് ശേഖരിച്ചത്  

ഇതിന് പുറമെ ഗാന്ധിസ്മാരക ഗ്രാമ നിര്‍മ്മാണ കേന്ദ്രത്തില്‍ കര നെല്ല് ,നിലക്കടല ,മഞ്ഞള്‍ ,മരച്ചീനി എന്നിവയും കൃഷി ചെയുന്നുണ്ട്  ചടങ്ങില്‍ ജനശ്രീ ബ്ലോക്ക് സെക്രട്ടറി എ കൃഷ്ണന്‍ മാസ്റ്റര്‍ ,ബലരാമന്‍ മാസ്റ്റര്‍ ,കെ വി ഉണ്ണികൃഷ്ണന്‍ ,ഗോവിന്ദന്‍,ലിജു കാവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു  

 










<

JEEVAN TV NEWS

JEEVAN TV NEWS