jeevan news online

വാർത്തകൾ വിശദമായി

റയല്‍മാഡ്രിഡ് മുന്നില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി


സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് പോയന്റ് പട്ടികയില്‍ ബാഴ്‌സലോണയേക്കാള്‍ മുന്നില്‍. എസ്പാന്യോളിനെതിരായ എവേ പോരാട്ടത്തില്‍ ഒന്ന് പൂജ്യത്തിന്റെ ജയം സ്വന്തമാക്കിയതോടെയാണിത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് റയല്‍ ജയം സ്വന്തമാക്കിയത്. 45ആം മിനിറ്റില്‍ കസെമിറോ നേടിയ ഗോളിലായിരുന്നു റയലിന്റെ ജയം. മറ്റു മത്സരങ്ങളില്‍ വിയ്യാറയല്‍ രണ്ട് പൂജ്യത്തിന് വലന്‍സിയയെയും ഐബര്‍ രണ്ട് ഒന്നിന് ഗ്രനാഡയെയും പരാജയപ്പെടുത്തി. ലീഗില്‍ 32 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 71 പോയിന്റുമായി റയല്‍ മാഡ്രിഡും 69 പോയിന്റുമായി ബാഴ്‌സലോണയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുകയാണ്. 58 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.

 










<

JEEVAN TV NEWS

JEEVAN TV NEWS