jeevan news online

വാർത്തകൾ വിശദമായി

നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കണ്ണൂരിലെ പഴശി കോവിലകം, നാശത്തിന്റെ വക്കില്‍


നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കണ്ണൂരിലെ പഴശി കോവിലകം, നാശത്തിന്റെ വക്കില്‍. പഴശിരാജയുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന കോവിലകമാണ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ ചുവപ്പ് നാടയില്‍ കുരുങ്ങിയതോടെ തകര്‍ന്നുവീഴാറായത്.

കേരളവര്‍മ്മ  പഴശിരാജയുടെ  പിന്‍മുറക്കാര്‍ താമസിച്ചിരുന്ന കോവിലകമാണിത്. മഹത്തായ ഒരു രാജവംശത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന പഴശി  കോവിലകം ഇന്ന് നാശത്തിന്റെ വക്കിലാണ്. നൂറ്റി പതിമൂന്നു വര്‍ഷം പഴക്കമുണ്ട് പഴശി കോവിലകത്തിന്. നാശത്തിന്റെ വക്കിലാണെങ്കിലും കോവിലകത്തിന് മുന്നിലെത്തിയാല്‍ ഇപ്പോഴും കാണാം പഴയ ആ രാജപ്രൗഡി.

കനത്ത മഴയില്‍ നാലുകെട്ട് അടക്കം ചോര്‍ന്നൊലിക്കുകയാണ്. താല്‍കാലികമായി നാട്ടുകാര്‍ ഷീറ്റുകൊണ്ട് മറച്ചിരിക്കുന്നു. പുരാവസ്തുക്കളായ പല സാധനസമഗ്രികളും നശിച്ചു. ബാക്കിയായുള്ളത് വര്‍ഷങ്ങളുടെ പഴക്കമുള്ള കുറച്ചു ഫോട്ടോകള്‍ മാത്രമാണ്. കോവിലകം പൊളിച്ചുവില്‍ക്കാന്‍ ഉടമകള്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവിശ്യവുമായി നാട്ടുകാര്‍ രംഗത്ത് എത്തുകയായിരുന്നു.

കോവിലകത്തിന് സമീപമായുള്ള കുടുംബക്ഷേത്രം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. സംരക്ഷണം കടലാസില്‍ ഒതുങ്ങിയാല്‍  കാലവര്‍ഷം അവസാനിക്കുന്നതോടെ രാജവംശത്തിന്റെ  ഓര്‍മ്മകള്‍ പേറുന്ന കോവിലകം പൂര്‍ണ്ണമായും തകര്‍ന്നു വീഴും.

 










<

JEEVAN TV NEWS

JEEVAN TV NEWS