jeevan news online

വാർത്തകൾ വിശദമായി

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി വിജയം കണ്ടു


കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതി വിജയം കണ്ടു. അദ്ധ്യാപകരുടെ മികച്ച അവതരണമാണ് കുരുന്നുകള്‍ പഠനം ആവേശത്തോടെ ഏറ്റെടുക്കാന്‍ കാരണം.

ജൂണ്‍ ഒന്നിനു സംസ്ഥനം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോള്‍, പദ്ധതിയുടെ വിജയത്തില്‍ നിറയെ ആശങ്കകളുമുണ്ടായിരുന്നു. പദ്ധതിയെ കുട്ടികള്‍ എങ്ങിനെ സ്വീകരിക്കുമെന്നും, സംസ്ഥാനത്തെ 2.75 ലക്ഷത്തോളം വരുന്ന ടിവി-യോ, സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ അത് എങ്ങിനെ തരണം ചെയ്യുമെന്നുമെല്ലാമായിരുന്നു ആശങ്ക. എന്നാല്‍ നാടും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ത്തപ്പോല്‍ എല്ലാ ആശങ്കകളും ഒഴിഞ്ഞു. ക്ലാസ് റൂമിലെന്നപോലെ കുട്ടികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന അവതരണ മികവായിരുന്നു പുതിയ പാഠ്യപദ്ധതിയുടെ ആകര്‍ഷണം.

ഒന്നാം ക്ലാസിലെ ആദ്യക്ലാസോടെ തന്നെ സായ് സ്വേത ടീച്ചര്‍ തരംഗമായി. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു പാട് സായ് സ്വേതമാരും, മികച്ച സാറുമാരെയുമെല്ലാം നാം കണ്ടു. എന്തായാലും സ്‌കൂളിലെ പഠനത്തെക്കാളും ഏറെ ഓണ്‍ലൈന്‍ പഠനത്തെ സ്‌നേഹിക്കുന്നവരും, കൂട്ടുകാരെ കാണാതെ വിഷമിക്കുന്നവരുമെല്ലാം ഈ കുരുന്നുകളുടെ കൂട്ടത്തില്‍ ഉണ്ട്.

പഠിച്ച പാഠഭാഗങ്ങള്‍ വൈകുന്നേരത്തോടെ തന്നെ റെക്കോര്‍ഡ് ചെയ്ത് ടീച്ചറുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇടണം. എന്തായാലും കോവിഡ് രോഗ ഭീഷണി ഒരു വാളുപോലെ തലയ്ക്കുമുകളില്‍ തൂങ്ങിയാടുന്നിടത്തോളം കാലം, ഈ കുരുന്നുകളുടെ അക്ഷര ലോകവും, അറിവിന്റെ ലോകവുമെല്ലാം ഇനി ഇത് തന്നെയായിരിക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS