jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി.


സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 23 ആയി.

നെട്ടയം സ്വദേശി തങ്കപ്പനാണ് കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.
ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 27 ന് എത്തിയ ഇദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS