jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷം കടന്നു


രാജ്യത്ത് 24 മണിക്കൂറിനിടെ 18,522പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 418 പേരാണ് മരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,66,840 പേര്‍ക്കാണ്. ഇതില്‍ 2,15,125 എണ്ണം സജീവകേസുകളാണ്. 3,34,822 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 16,893 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 86,08,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 2,10,292 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ഡല്‍ഹിയുമാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 1,69,883 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 88,960 പേര്‍ രോഗമുക്തി നേടി. നിലവില്‍ 73,313 പേരാണ് ചികിത്സയിലുള്ളത്. 7,610 പേരാണ് കൊറോണ വൈറസ് ബാധ മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ 86,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47,749 പേര്‍ രോഗമുക്തി നേടി. 37,334 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,141 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 85,161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 56,235 പേര്‍ രോഗമുക്തി നേടി

 










<

JEEVAN TV NEWS

JEEVAN TV NEWS