jeevan news online

വാർത്തകൾ വിശദമായി

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 മരണംകൂടി. ഇതോടെ കോവിഡ് ബാധിത മരണസംഖ്യ 2,632 ആയി.


ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 മരണംകൂടി. ഇതോടെ കോവിഡ് ബാധിത മരണസംഖ്യ 2,632 ആയി. 7,313 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധയേറ്റത്. 4,40,000 ആണ് ഗള്‍ഫിലെ കോവിഡ് ബാധിതരുടെ എണ്ണം.

സൗദിയില്‍ മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുന്നു. 48 മരണവും 3,943 പുതിയകേസുകളുമാണ് പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ സ്ഥിരീകരിച്ചത്. ഗള്‍ഫിലെ മറ്റിടങ്ങളില്‍ സ്ഥിതിഗതികളില്‍ നല്ല മാറ്റമുണ്ട്. ഒമാനില്‍ ആറും ഖത്തറില്‍ മൂന്നും കുവൈത്തില്‍ രണ്ടും യു.എ.ഇയില്‍ ഒന്നും മാത്രമാണ് മരണം. ഖത്തറിലും ഒമാനിലും രോഗികളുടെ എണ്ണം ആയിരത്തിനും താഴെയാണ്. നിയന്ത്രണങ്ങള്‍ മിക്ക രാജ്യങ്ങളിലും പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി. യു.എ.ഇയില്‍ പള്ളികള്‍ നിയന്ത്രണങ്ങളോടെ നാളെ തുറക്കും. എന്നാല്‍ വെള്ളിയാഴ്ച ജുമുഅഃ ഉണ്ടാകില്ല. സൗദിയിലെ യാമ്പുവില്‍ ഉദ്യാനങ്ങളും ബീച്ചുകളും ആളുകള്‍ക്കായി തുറന്നുനല്‍കി. കുവൈത്തില്‍നിന്ന് വാണിജ്യ വിമാന സര്‍വീസ് ആഗസ്റ്റ് ഒന്നുമുതല്‍ പുനരാരംഭിക്കും. മൂന്നു ഘട്ടങ്ങളായാണ് സര്‍വീസുകള്‍ പുരാരംഭിക്കുക . ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകള്‍ക്കാണ് അനുമതി.
സൗദിയില്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഉടന്‍ ആരംഭിച്ചേക്കും. കുവൈത്തില്‍ കോവിഡ് നിയന്ത്രങ്ങളിലെ രണ്ടാം ഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. കര്‍ഫ്യൂ സമയം രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS