jeevan news online

വാർത്തകൾ വിശദമായി

ആന്ധ്രാപ്രദേശില്‍ വാതകംചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു.


ആന്ധ്രാപ്രദേശില്‍ വാതകംചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വിശാഖപട്ടണം പരവാഡ സൈനര്‍ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെന്‍സിമിഡാസോളാണ് ചോര്‍ന്നത്. നാലുജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആന്ധ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. മരിച്ച രണ്ടുപേരും കമ്പനി ജീവനക്കാരാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. അപകടം നടക്കുമ്പോള്‍ ആറ് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്ന് പരവാഡ പോലീസ് വ്യക്തമാക്കി. അപകടത്തിന് ശേഷം മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS