jeevan news online

വാർത്തകൾ വിശദമായി

ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസ്; യുവ നടി ഷംനാ കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും


കൊച്ചി ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസില്‍ യുവ നടി ഷംനാ കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഷംനയുടെ വിശദമായ മൊഴിയായിരിക്കും അന്വേഷണ സംഘം രേഖപ്പെടുത്തുക. അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുക.

തട്ടിപ്പ് സംഘത്തിന് സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസിലെ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വര്‍ണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണം കടത്താന്‍ രണ്ട് കോടി രൂപ വാഗ്ദാനം നല്‍കി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഹാരിസ് സമീപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സെലിബ്രിറ്റി ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇതും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് ഡിആര്‍ഐയും അന്വേഷിക്കുന്നുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS