jeevan news online

വാർത്തകൾ വിശദമായി

എസ്‌എസ്‌എല്‍സി ഫലം ഇന്ന്;


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഫലം ഇന്ന്. പരീക്ഷ ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഎസ്സിയും മറ്റു ചില സംസ്ഥാനങ്ങളും പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ടിഎച്ച്‌എസ്‌എല്‍സി., ടിഎച്ച്‌എസ്‌എല്‍സി. (ഹിയറിങ് ഇംപേഡ്), എസ്‌എസ്‌എല്‍സി. (ഹിയറിങ് ഇംപേഡ്), എഎച്ച്‌എസ്‌എല്‍സി. എന്നിവയുടെ ഫലവും ഇന്ന് അറിയാം.










<

JEEVAN TV NEWS

JEEVAN TV NEWS