jeevan news online

വാർത്തകൾ വിശദമായി

നിലപാട് വ്യക്തമാക്കി യു.ഡി.എഫ്.; ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കി


ജോസ് കെ.മാണി വിഭാഗത്തിന് യു.ഡി.എഫ്.ൽ തുടരാൻ അർഹതയില്ലെന്ന് കൺവീനർ ബെന്നി ബഹനാൻ .കോട്ടയം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ്. തീരുമാനം അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ജോസ് വിഭാഗത്തെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കേരളം കോൺഗ്രസിലെ ജോസ് മാണി വിഭാഗത്തെ പുറത്താക്കാൻ യു.ഡി.എഫ്.തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന ഡി.ഓ.എ. ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. പുറത്താക്കൽ തീരുമാനം കൺവീനർ ബെന്നി ബഹനാൻ ആണ് അറിയിച്ചത്. മുന്നണി മര്യാദ പാലിക്കാത്ത ജോസ് വിഭാഗത്തെ തങ്ങൾക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS