jeevan news online

വാർത്തകൾ വിശദമായി

ബാധ്യതയായി റേഷൻ കാർഡ് .വഴിമുട്ടി ജീവിതം


അപൂര്‍വ്വ ഞരമ്പ് രോഗത്തോട് മല്ലിടുന്ന അമ്മക്കും അവരെ പരിചരിക്കേണ്ടിവരുന്നതിനാല്‍ ഉപജീവനത്തിന് പോലും  വഴി കണ്ടെത്താന്‍ പ്രയാസം നേരിടുന്ന അച്ഛനും രണ്ട് മക്കളുമടങ്ങുന്ന കുടുംബം സര്‍ക്കാര്‍ കണക്കില്‍ സമ്പന്നരുടെ പട്ടികയില്‍ ....
കോഴിക്കോട് ബാലുശ്ശേരി പുത്തൂര്‍വട്ടം സജിതയും കുടുംബവുമാണ് സര്‍ക്കാരിന്റെ ഒരാനുകൂല്യത്തിനും അര്‍ഹതനേടാനാകാതെ വെള്ള റേഷന്‍ കാര്‍ഡുമായി ദുരിതം അനുഭവിക്കുന്നത്‌

ഉച്ചയൂണ്‍ കഴിപ്പിക്കുന്നതിന്റെ ബന്ധപ്പാടിലാണ് ഭര്‍ത്താവ്   പരമാനന്ദന്‍  ,സദാ സമയവും  ശരീരമാസകലം അനിയന്ത്രിമായി ചലിച്ച് കൊണ്ടിരിക്കുന്ന അപൂര്‍വ്വ രോഗത്തോട് മല്ലിടുന്ന ഭാര്യ സജിതക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല ,ആറ്  വയസുകാരന്‍ അലന്‍   ഇതൊന്നും തിരിച്ചറിയാനാകാതെ
രണ്ട് വയസുകാരി അലംകൃതയുമടങ്ങുന്ന കുടുംബം  പാതിവഴിയില്‍ നിര്‍മ്മാണം  നിലച്ച വീട്ടില്‍ ദുരിത ജീവിതം നയിക്കുമ്പോള്‍    സര്‍ക്കാരിന്റെ കണക്കില്‍ ഇവര്‍  സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍  ലോക്ക് ഡൗണ്‍ കാലത്തേ ഒരനുകൂല്യത്തിന് പോലും അര്‍ഹതയില്ലാതായി .സജിതയുടെ പേരില്‍ ലഭിച്ച  വൈറ്റ് കാര്‍ഡ് തിരുത്താന്‍ ശ്രമിച്ചിട്ടും പഞ്ചായത്ത്  അധികൃതര്‍ കനിഞ്ഞില്ല

എട്ടുവര്‍ഷം മുന്‍പ്  തൊഴിലുറപ്പ് പ്രവര്‍ത്തിക്കും  സ്വകാര്യ ടെലഫോണ്‍ ബൂത്തിലും ജോലിക്ക് പോയിരുന്നു സജിത  ,എന്നാലിപ്പോള്‍   അമ്മക്കും മക്കള്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും  ആശ്രയം  അച്ഛന്‍ പരമാനന്ദന്‍ അതുകൊണ്ട് തന്നെ കൂലിപ്പണിക്ക്  പോകാനാകാതെ ചികിത്സക്കും നിത്യവൃത്തിക്കും മിക്കപ്പോഴും പരസഹായം തന്നെ തുണ .ആദ്യ പ്രസവത്തോടെയാണ് രോഗം തുടങ്ങിയത് .രണ്ടാമത്തെ പ്രസവത്തോടെ രോഗം മൂര്‍ച്ഛിച്ചു .വിദഗ്ധ ചികിത്സ കിട്ടിയാല്‍  സജിതയ്ക്ക്  രക്ഷനേടാനാകുമെന്ന്   ഡോക്ടര്‍മാര്‍, എന്നാല്‍ സാമ്പത്തികം  തടസ്സം / ഈ ദുരിതക്കയത്തിലുള്ള   ഇവരെയാണ്  സര്‍ക്കാര്‍ സമ്പന്നരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയത്‌

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS