jeevan news online

വാർത്തകൾ വിശദമായി

ഉറവിടമറിയാത്ത രോഗികള്‍ അധികൃതര്‍ക്ക് തലവേദന


ഉറവിടമറിയാത്ത രോഗികള്‍ സംസ്ഥാനത്തിന് തലവേദനയാകുന്നു. കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ക്ക് രോഗം വന്നതെങ്ങനെയെന്നറിയല്ല. ഇതില്‍ അഞ്ച് പേരും മലപ്പുറം ജില്ലയിലാണ്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറത്തെ 5 പേര്‍ക്ക് കോവിഡ് ബാധിച്ചതറിഞ്ഞത്. ഇവര്‍ക്ക് രോഗലക്ഷണമില്ലായിരുന്നു. കണ്ണൂര്‍ എരഞ്ഞോളി സ്വദേശിയായ യുവാവിനും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ െ്രെഡവറായ തൃശ്ശൂര്‍ ചേലക്കര സ്വദേശിയുടെയും രോഗ ഉറവിടം അജ്ഞാതമാണ്. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് തിരുവനന്തപുരവും, തൃശ്ശൂരും, മലപ്പുറവും കണ്ണൂരുമുള്‍പ്പെടെ 6 ജില്ലകളില്‍ അതീവ ജാഗ്രത നല്‍കിയത്.
കേരളത്തില്‍ നിന്ന് തമിഴ്!നാട്ടിലെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം സമ്പര്‍ക്ക രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. മാസ്‌ക്ക് ധരിക്കാത്ത 4000 സംഭവങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമായി സഹകരിക്കണമെന്ന് പലകുറി പറഞ്ഞിട്ടും അനുസരിക്കുന്നില്ല എന്നതിന്റെ തെളിവാണിത്. ഉപദേശമല്ല പിഴ ചുമത്താനുളള നിര്‍ദ്ദേശം ഡിജിപി പോലീസുകാര്‍ക്ക് നല്‍കി കഴിഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS