jeevan news online

വാർത്തകൾ വിശദമായി

അന്വേഷണം ഊര്‍ജ്ജിതം കേസില്‍ കൂടുതല്‍പ്രതികള്‍


ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ യുവതി ഉള്‍പ്പടെ നാലുപേര്‍കൂടി പ്രതികളാകും. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണ് പ്രതിയാകുന്നത്. ഷംന കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പും ഇന്ന് നടക്കും.

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ രണ്ടു കേസുകൂടി. ഇതോടെ ആകെ കേസുകളുടെ എണ്ണം ആറായി. ഷംന കാസിമിന്റെ പരാതിയില്‍ നാലുപേര്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തു വന്നതോടെ ഇതേ സംഘത്തിനെതിരെ പരാതി പ്രവാഹമായി.  24 മണിക്കൂര്‍ കൊണ്ട് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ചു എന്നായിരുന്നു പിന്നീട് വന്ന പരാതികളെല്ലാം. അവയിലാണ് പ്രഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ രണ്ടു കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയില്‍ മാത്രം ആറു കേസുകളായി. പരാതിക്കാരായ പെണ്‍കുട്ടികളുടെ വിശദ മൊഴികള്‍  രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാത്രി വൈകിയും പുലര്‍ച്ചെയുമായാണ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് ഈ കേസുകളിലും രേഖപ്പെടുത്തും. കൂടുതല്‍ പ്രതികള്‍ ഉള്ളതായി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS