jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന ബിജെപിയിലെ വിഭാഗീയത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു.


സംസ്ഥാന ബിജെപിയിലെ വിഭാഗീയത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സംസ്ഥാനകോര്‍ കമ്മിറ്റി യോ!ഗത്തില്‍ കൃഷ്ണദാസ് പക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ക്കിടയിലെ തര്‍ക്കം പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

വി മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. മാത്രമല്ല സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ വി മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചിട്ടുണ്ട്.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെയുണ്ടായ പാര്‍ട്ടിയിലെ തര്‍ക്കം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് മുരളീധരനെതിരായ വിമര്‍ശനങ്ങള്‍. മാത്രമല്ല മുഖ്യമന്ത്രി വി മുരളീധരനെ തുടര്‍ച്ചയായി വിമര്‍ശിച്ചിട്ടും സുരേന്ദ്രന്‍ ഒഴികെയുള്ള നേതാക്കള്‍ പ്രതിരോധിക്കാന്‍ പരസ്യമായി വരാത്തതും സംസ്ഥാന പാര്‍ട്ടിയിലെ വിഭാഗീതയുടെ സൂചനകളാണ്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ സജീവമല്ലാത്തതും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ നേതാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കം തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമോ എന്ന ആശങ്കയും  നേതാക്കള്‍ പങ്ക് വെയ്ക്കുന്നുണ്ട്. സംസ്ഥാന പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS