jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എഴുപത്തിനാലായിരം കടന്നു. പുതുതായി കൊറോണ ബാധിച്ച് 46 പേര്‍ കൂടി മരിച്ചു.


സൗദിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എഴുപത്തിനാലായിരം കടന്നു. പുതുതായി കൊറോണ ബാധിച്ച് 46 പേര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം  1474 ആയി.  .
പുതിയ 3938 പോസറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍്ട്ട് ചെയ്തു.

സൗദിയില്‍ കോവിഡ് ബാധിച്ച് 46 പേര്‍ മരിക്കുകയും 3938 പേര്ക്ക് പുതിയതായി
രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 52632 പേര് ചികിത്സയിലാണ്. 2589 പേര്‍
രോഗമുക്തി നേടി ഇതോടെ, 120471 പേരാണ് മൊത്തം രോഗമുക്തി നേടിയത്. 2273
പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയില് പതിനാലര ലക്ഷം പേര്‍ക്ക് പരിശോധന പൂര്ത്തിയായപ്പോള്
174,577 കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു ഇതില് 69 ശതമാനം പേരും
രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള് സൂചിപ്പിക്കുന്നു.
കൊവിഡിനെ തുടര്ന്ന് നിര്ത്തിവെച്ച മതപഠന ക്ലാസുകള് സൗദിയില ് പുനരാംരംഭിച്ചു.
മസ്ജിദുകളില് മത പ്രബോധന പ്രഭാഷണങ്ങള് നടത്താന് അനുമതി നല്കി.
പ്രാര്ത്ഥനകള്ക്കു ശേഷം പരമാവധി 10 മിനുട്ട് പ്രഭാഷണം നടത്താനാണ് അനുമതി.
കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകള് പാലിച്ച് മതപഠന ക്ലാസുകള്ക്കും
അനുമതിയു്. മസ്ജിദുകള് തുറന്ന് 30 മിനുട്ട് സമയം ക്ലാസുകള് നടത്താനാണ്
ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‌ദേശം. അതേസമയം, മസ്ജിദുകള് കേന്ദ്രീകരിച്ച്
ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമുളള ഖുര്ആന് പഠനം ആരംഭിച്ചിട്ടില്ല. ഖുര്ആന്‌

പഠനത്തിന് വിര്ച്വല ് ക്ലാസുകള് തുടരണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം
അറിയിച്ചു.
സൗദിയില് താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക്
മടക്കി അയക്കാന് ഇന്ത്യന് എംബസി രജിസ്‌ട്രേഷന് ആരംഭിച്ചു. തൊഴിലുടമയില് നിന്നു
ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില് ഉള്‌പ്പെട്ടവര്ക്കും രജിസ്റ്റര് ചെയ്യാം. രജിസ്റ്റര ്
ചെയ്യുന്നവരുടെ വിവരങ്ങള് ഫൈനല് എക്‌സിറ്റ് വിസ നേടുന്നതിന് ഇന്ത്യന് എംബസി
സൗദി അധികൃതര്ക്കു കൈമാറും. ഫൈനല് എക്‌സിറ്റ് നേടുന്നതിനു ഇന്ത്യന്‍
എംബസിയുടെ വെബ്‌സൈററില്‍ രജിസ്റ്റര്‍ ചെയ്യണം. ഇഖാമ കാലാവധി
കഴിഞ്ഞവര്ക്കും ഗുരുതരമായ കുറ്റകൃത്യങ്ങളില് ഉള്‌പ്പെടാത്ത മത്‌ലൂബ്
വിഭാഗത്തിലുളളവര്ക്കും ഫൈനല് എക്‌സിറ്റ് നേടാന് കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS