jeevan news online

വാർത്തകൾ വിശദമായി

പാലം യാഥാര്‍ത്ഥ്യമായെങ്കിലും പിഴല ദ്വീപുനിവാസികള്‍ക്ക് തങ്ങളുടെ സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം.


പാലം യാഥാര്‍ത്ഥ്യമായെങ്കിലും പിഴല ദ്വീപുനിവാസികള്‍ക്ക് തങ്ങളുടെ സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം. പാലത്തില്‍ നിന്നുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം തുടങ്ങാത്തതാണ് കാരണം

പുഴകടക്കാനായി ഒരു പാലം വേണമെന്നത് പിഴല നിവാസികളുടെ പതിറ്റാണ്ടുകളായ ആവശ്യമായിരുന്നു. ആ ആവശ്യം ഇപ്പോള്‍ നിറവേറ്റപ്പെട്ടതിന്റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് ദ്വീപുനിവാസികള്‍.കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കരതൊടാന്‍ ഇനിയും കാത്തിരിക്കണം. പാലത്തില്‍ നിന്നും പിഴലയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം  തുടങ്ങാത്തതാണ് കാരണം. കൂടാതെ പ്രധാന റോഡിന്റെ വീതിയും വര്‍ദ്ദിപ്പിക്കേണ്ടതുണ്ട്.

റോഡിന്റെ ആദ്യപ്ലാനില്‍ മാറ്റം വരുത്തിയതിനേ ചൊല്ലിയും, നിര്‍മ്മാണക്കരാര്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ ചിലര്‍ക്കെങ്കിലും നഷ്ടപരിഹാരവും കിട്ടിയിട്ടില്ല.നിലവില്‍ പാലത്തില്‍ നിന്നും ഇറങ്ങുന്ന ഭാഗത്ത് 3.6 മീറ്റര്‍ മാത്രം വീതിയുള്ള കോണ്‍ക്രീറ്റ് റോഡാണുള്ളത് 7.5 മീറ്റര്‍ വീതിയും, ഇരുവശങ്ങളിലും കേബിള്‍ ഡക്ടും, നടപ്പാതയുമുള്ള 714 മീറ്റര്‍ പാലമാണ് പിഴലയിലേത്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS