jeevan news online

വാർത്തകൾ വിശദമായി

വൈക്കത്ത് കണ്ട അസ്ഥികൂടം ജിഷ്ണുവിന്റെ ആണെന്ന് തിരിച്ചറിഞ്ഞു.. ദുരൂഹതയേറുന്നു


കോട്ടയം നാട്ടകത്ത് അസ്ഥി കൂടം കണ്ടെത്തിയ കേസില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. വൈക്കം കുടവച്ചുര്‍ ജിഷ്ണു ഹരിദാസ്  ആണ് മരിച്ചത് .കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജിഷ്ണു. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പേഴ്‌സും വസ്ത്രങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു ജൂണ്‍ 3നാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു

 










<

JEEVAN TV NEWS

JEEVAN TV NEWS