jeevan news online

വാർത്തകൾ വിശദമായി

കൂടുതല്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.


കൂടുതല്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. സിസിടീവി ദൃശ്യങ്ങള്‍ പരിശോധിച്ച് സമ്പര്‍ക്ക സാധ്യത വിലയിരുത്തും.  എന്നാല്‍ നിയന്ത്രണങ്ങള്‍ വിമാനാത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന്  കിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ 16 പേര്‍ക്ക് ഉള്‍പ്പടെ
ഇതുവരെ 17 സി.ഐ എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കണ്ണൂരില്‍ രോഗബാധ ഉണ്ടായത്. ഇതില്‍ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്  നിരീക്ഷണ കാലയളവിനു ശേഷം ജോലിക്ക് പ്രവേശിച്ചപ്പോഴാണ്   രോഗം സ്ഥിരീകരിച്ചത്. ഇതോടെ  കൂടുതല്‍ ജീവനക്കാരോട്  നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  വിമാനത്താവളത്തിലെ സ്ഥിതി വിലയിരുത്താല്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍  യോഗം ചേര്‍ന്നു. ക്വാറന്റൈന് ശേഷം ഡ്യൂട്ടിയില്‍ എത്തിയ  സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.
സി.ഐ.എസ്.എഫ് ഭടന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും  കിയാല്‍ അധികൃതര്‍ വ്യകതമാക്കി.    . കണ്ണൂരില്‍  പുതുതായി   13 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS