jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയിൽ സ്ഥിതി ഗുരുതരം..കോവിഡ് രോഗികൾ 5 ലക്ഷം കവിഞ്ഞു


രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 17,000 കോവിഡ് കേസുകളാണു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ മാത്രം വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കണക്ക് ഒന്നരലക്ഷം കടന്നു.

നാലു ലക്ഷത്തില്‍നിന്നു വെറും ആറു ദിവസത്തിനുള്ളിലാണു കോവിഡ് കണക്ക് അഞ്ചു ലക്ഷത്തിലേക്ക് എത്തുന്നത്. ജൂണ്‍ പന്ത്രണ്ടിനാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷമാകുന്നത്. അതേമാസം 20ന്, വെറും എട്ടു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രോഗികള്‍ കൂടി നാലു ലക്ഷത്തില്‍ എത്തി. ഇവിടെനിന്ന് വെറും ആറു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രോഗികള്‍ കൂടി അഞ്ചുലക്ഷം കണക്ക് ഇന്ത്യ പിന്നിടുകയായിരുന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണു കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15,000ല്‍ അധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നി രാജ്യങ്ങള്‍ മാത്രമാണ് കോവിഡ് പോസിറ്റീവ് കണക്കില്‍ ഇന്ത്യക്കു മുന്നിലുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS