jeevan news online

വാർത്തകൾ വിശദമായി

സംഘർഷാവസ്ഥ തുടരുന്നു; പ്രകോപിപ്പിച്ചു ചൈന


അതിർത്തിയിലെ സൈനിക പിന്മാറ്റത്തിനുള്ള ധാരണ പാലിക്കാതെ ചൈന .പഗോങിൽ കൂടുതൽ കടന്നു കയറ്റവുമായി ഹെലിപാഡ് നിർമാണം തുടങ്ങി. പാന്ഗോഗ് തടാകത്തിന്റെ തെക്കൻ തീരത്തു സൈനിക വിന്യാസം വർധിപ്പിച്ചു .അതേസമയം വിശ്വാസത്തിനു പോറലേൽപ്പിച്ചുവെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു .ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടർന്നാൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യം സൗകര്യം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിങ്ങിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിസ്വാരി ചൈനയോട് ആവശ്യപ്പെട്ടു .ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് വിദേശ കാര്യാ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി .ഇരു രാജ്യങ്ങളും ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായാണ് ചൈനയുടെ നീക്കങ്ങളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .










<

JEEVAN TV NEWS

JEEVAN TV NEWS