jeevan news online

വാർത്തകൾ വിശദമായി

സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത പുത്തന്‍ ആശയമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി.


സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത പുത്തന്‍ ആശയമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി. രാജ്യത്തെ 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ വീതം പെന്‍ഷന്‍ നല്‍കണമെന്നതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വാട്ട്‌സ് കൂട്ടായ്മ മുന്നോട്ടുവെക്കുന്ന ആവശ്യം

കര്‍ഷകനായും, കച്ചവടക്കാരനായും, തൊഴിലില്ലാത്തവനായും, ഏത് തൊഴിലും ചെയ്യുന്നവനായുമെല്ലാം ജീവിതം തള്ളിനീക്കാന്‍ പെടാപ്പാടു പെടുന്നവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും. ചെറുകിട-വന്‍കിട കമ്പനികളിലും, അസംഘടിത മേഖലകളിലുംമെല്ലാം പണിയെടുത്ത് ജീവിതത്തിന്റെ രണ്ടറ്റവും വലിച്ചുനീട്ടി കൂട്ടിമുട്ടിക്കുന്നവരും കുറവല്ല. എങ്കിലും ഇവരെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാടിനെ കൂടി സേവിക്കുന്നവരാണ്. എന്നാല്‍ ഈ സത്യം അധികൃതര്‍ തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ വിശ്രമജീവിതം നയിക്കേണ്ട വാര്‍ദ്ദക്ക്യത്തിലും ഇവരുടെയെല്ലാം ജീവിതം കൂടുതല്‍ നരകതുല്യമാവുകായാണ് ചെയ്യുക. അതെ സമയം ലക്ഷങ്ങള്‍ വരെ പെന്‍ഷന്‍ വാങ്ങിയും, അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ജീവിക്കാനായി ചിലവഴിച്ചും, ബാങ്ക് നിക്ഷേപം വര്‍ദ്ദിപ്പിക്കുന്ന ജനസംഖ്യുടെ ഒരു ചെറിയ ശതമാനവും നമ്മുടെ രാജ്യത്തുണ്ട്. ഇവിടെയാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ഒരുപോലെ കണ്ട്, 60 കഴിഞ്ഞ എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ എന്ന ആശയത്തിന്റെ പ്രസക്തി.

അനാവശ്യ പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുക എന്ന ആവശ്യവുമായി 2018 ലാണ് ഈ കൂട്ടായ്മ രൂപം കൊണ്ടത്. 2019 ല്‍ അത് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വാട്ട്‌സാപ്പ് കൂട്ടായ്മയായി വേരുറപ്പിച്ചു. ഇന്നു സംസ്ഥാനത്തിനകത്തും, പുറത്തും മാത്രമല്ല, ലോകത്തെ മുഴുവന്‍ മലയാളികള്‍ക്കിടയിലും ഒരു ചര്‍ച്ചാവിഷയമായി അലയടിക്കുകയാണ് ഈ നൂതനാശയം. വൈകാതെ തന്നെ രാജ്യമൊന്നാകെ ഇതേറ്റെടുക്കുമെന്ന കാര്യത്തിലും സംശയമില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS