jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ പ്രതിരോധം ശക്തമാക്കി ..രോഗികൾ 17000 കടന്നു


സൗദിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തി എഴുപതിനായിരം കടന്നു. പുതുതായി കൊറോണ ബാധിച്ച് 41 പേര്‍് കൂടി മരിച്ചു. ഇതോടെ 1428 പേര്‍ മഹാമാരിയില്‍ മരണമടഞ്ഞു. പുതിയ
3372 പോസറ്റീവ് കേസുകള്‍് റിപ്പോര്‍്ട്ട് ചെയ്തിട്ടുണ്ട്.

സൗദിയില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും 3372 പേര്ക്ക് പുതിയതായി
രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 51325 പേര് ചികിത്സയിലാണ്. കോവിഡ്
മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉായിട്ടു്, 5085, ഇതോടെ 117882 പേരാണ്
മൊത്തം രോഗമുക്തി നേടിയത്. 2206 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ
മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില് 14 ലക്ഷം പേര്ക്ക് പരിശോധന
പൂര്ത്തിയായപ്പോള് 170,639 കോവിഡ് കേസുകള് റിപ്പോര ്ട്ട് ചെയ്തു ഇതില ് 67
ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള്
സൂചിപ്പിക്കുന്നു.
ദമാമിലാണ ് ഏറ്റവും കുടുതല് കൊവിഡ് രേഖപ്പെടുത്തിയത്. 333. മക്കയില് 331 ഉം
ഹുഫൂഫില് 304 ഉം ഖത്തീഫില് 304 ഉം റിയാദില് 241 ഉം ജിദ്ദയില് 218 ഉം ഖമീസ്
മുശൈത്തില് 143 ഉം അല ്‌ഖോബാറില ് 139 ഉം കേസുകള് റിപ്പോര്ട്ട് ചെയ ്തു.
ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പന്നങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് കൂടുതല്‍ കടുത്ത
ശിക്ഷകള്‍ ബാധകമാക്കാന്‍ ഉന്നതാധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാജ മരുന്നുകളും

കേടായ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ക്കും വിതരണം
ചെയ്യുന്നവര്‍ക്കും ഒരു കോടി റിയാല്‍ വരെ പിഴയും പത്തു വര്‍ഷം വരെ തടവും ശിക്ഷ
നല്‍കാനാണ് നിര്‍ദേശം.
ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണം
നടത്തുന്നവര്‍ക്കും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബാധകമായ പുതിയ
നിയമത്തിലാണ് നിയമ ലംഘകര്‍ക്കുള്ള കടുത്ത ശിക്ഷകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വൈറസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ ആരോഗ്യ നിര്‌ദ്ദേശങ്ങള്
ലഭിക്കുന്നതിന് 'തബൗദ്, തത്മന്‍ ' എന്നീ ആപ്ലിക്കേഷനുകള് ഡൗണ്‌ലോഡ ് ചെയ്യണമെന്ന്
മന്ത്രാലയം ആവശ്യപ്പെട്ടു. സാമൂഹിക അകലം കര്ശനമായി പാലിക്കണം. 50 ല് കൂടുതല്
ആളുകളള ് പങ്കെടുക്കുന്ന പരിപാടികള് പാടില്ല. പുറത്തിറങ്ങുമ്പോള് ഫെയ്‌സ ് മാസ്‌ക്
നിര്ബന്ധമായും ധരിക്കണം. പ്രതിരോധ നടപടികള് ലംഘിക്കുന്നവര ്ക്ക് പിഴ
ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി

 










<

JEEVAN TV NEWS

JEEVAN TV NEWS