jeevan news online

വാർത്തകൾ വിശദമായി

തമിഴ്‌നാട്ടിൽ ജില്ലവിട്ടിട്ടുള്ള യാത്രകൾക്ക് കർശന നിയന്ത്രണം


രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. തമിഴ്‌നാട്ടില്‍ 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 866 ആയി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS