jeevan news online

വാർത്തകൾ വിശദമായി

കിഴക്കൻ ലഡാക്കിലെ ഇന്ത്യ -ചൈന അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു


കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുന്നു. സംഘര്‍ഷമേഖലയില്‍നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറി തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കരസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഗല്‍വാനിലെ പ്രധാന പോസ്റ്റില്‍ ചൈന കൂടുതല്‍ ടെന്റുകള്‍ നിര്‍മ്മിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നു

ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത് പറന്നതായി റിപ്പോര്‍ട്ടുണ്ട്.
15,000 സൈനികരെ കൂടി ഇന്ത്യ ഈ മേഖലയിലേക്ക് നീക്കി എന്നാണ് സൂചന. തര്‍ക്കമേഖലകളില്‍ നിന്ന് പിന്‍മാറാന്‍ ഈ മാസം ആറിന് എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഗല്‍വാനിലെ പ്രധാന പോസ്റ്റില്‍ ചൈന കൂടുതല്‍ ടെന്റുകള്‍ നിര്‍മ്മിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. ഗല്‍വാനിലെ സംഭവങ്ങളില്‍ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം ജോയിന്റ് സെക്രട്ടറിമാരുടെ തലത്തില്‍ നയതന്ത്ര ചര്‍ച്ച തുടരുമ്പോള്‍ തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന രംഗത്തുവന്നു. ഗല്‍വാന്‍ താഴ്വരയിലാകെ ചൈനയ്ക്ക് പരമാധികാരമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താനുള്ള ബാധ്യത ഇന്ത്യയ്ക്കാണെന്നും പ്രസ്താവനയില്‍ ചൈന പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS