jeevan news online

വാർത്തകൾ വിശദമായി

കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.


കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മാറ്റിവെച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ സര്‍ക്കാരിനെ അറിയിച്ചു. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാര്‍ക്ക് അവസാന മാര്‍ക്കിന് കണക്കാക്കുക എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് സൂചന.

 

amä










<

JEEVAN TV NEWS

JEEVAN TV NEWS