jeevan news online

വാർത്തകൾ വിശദമായി

പടര്‍ന്ന് പടര്‍ന്ന് കോവിഡ്, രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് രോഗം


രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി. 14,476 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.

രാജ്യത്ത് കോവിഡ്ബാധിതരുടെ എണ്ണം ഉയരുന്നത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും കൊവിഡ് മുക്തി നിരക്ക് 56 ശതമാനമായി ഉയര്‍ന്നത് ആശ്വാസകരമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,39,010 പേര്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരായെന്നാണ് കണക്ക്. ദില്ലിയില്‍ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 3947 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 66602 ആയി. ഇന്നലെമാത്രം 68 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 2301 ആയി. തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 833 ആയി. 24 മണിക്കൂറിനിടെ 39 മരണം സംഭവിച്ചു. 2516 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 64,603 ആയി

 










<

JEEVAN TV NEWS

JEEVAN TV NEWS