jeevan news online

വാർത്തകൾ വിശദമായി

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏററുമുട്ടലില്‍ ഒരു CRPF ജവാന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്


കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏററുമുട്ടലില്‍ ഒരു CRPF ജവാന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. തീവ്രവാദികളുടെ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ബാന്‍സൂ മേഖലയില്‍ കശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്തതെരച്ചില്‍ നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ മാസം വിവിധ ഏറ്റുമുട്ടലുകളിലായി 30ലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ 3 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

 










<

JEEVAN TV NEWS

JEEVAN TV NEWS