jeevan news online

വാർത്തകൾ വിശദമായി

ഗൾഫിൽ മരണമടഞ്ഞത് ഇരുന്നൂറിലേറെ മലയാളികൾ


ഗൾഫ് നാടുകളിൽ കോവ്ഡ് ബാധിച്ചു മരിച്ച മലയാളികളുടെഎണ്ണം ഇരുന്നൂറിലെത്തി. പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ് ഓരോ മലയാളിയുടെയും മരണം. ഇതിൽ മിക്കതും അമ്പതു വയസിനു താഴെയുള്ളവരാണെന്ന പ്രതേകതയും ഉണ്ട്. ഗൾഫിൽ ഇതുവരെയായി ആയിരത്തി നാനൂറോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ പകുതിയിലേറെയും സൗദിയിൽ ആണ്.മലയാളികളുടെ മരണം ഏറെയും യു.എ.ഇ.യിലാണ് .92  പേർ. സൗദി അറേബ്യാ 60 ,കുവൈറ്റ് 38 ഖത്തർ 5 , ഒമാൻ 5 ബഹ്‌റൈൻ രണ്ടു എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ കണക്ക്. ആദ്യത്തെ നൂറുമരണം രണ്ടു മാസത്തിനിടെയാണെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് മരണം ഇരുന്നൂറിൽ എത്തിയത്. 










<

JEEVAN TV NEWS

JEEVAN TV NEWS