jeevan news online

വാർത്തകൾ വിശദമായി

തീരുമാനം തിരിച്ചടി; നിലപാട് മാറ്റണമെന്ന് ആവശ്യം


സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ഇനിമുതൽ ക്വാറന്റീൻ ചിലവും സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ഗൾഫ് രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഇരട്ടിയാകും. കോവിഡ് പ്രതിസന്ധി കാരണം മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന നിരവധിപേരാണ് നിരവധി രാജ്യങ്ങളിൽ ഉള്ളത് . പലരുടെയും  കാരുണ്യത്താൽ നാട്ടിലെത്തുന്നവർക്കു ഇനി നിർബന്ധിത ക്വാറന്റീനിൽ കൂടി പണം കണ്ടെത്തേണ്ടി വരുന്നത് ഇരട്ടി ദുരിതം ആവും സമ്മാനിക്കുക. വിദേശ രാജ്യങ്ങളിൽ എത്തുന്നവർക്ക് നിലവിൽ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ആണ് ഉള്ളത്. നേരത്തെ 14  ദിവസം ആയിരുന്നത് പിന്നീട് ഏഴു ദിവസം ആക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളിൽ വീടുകളിൽ ക്വാറന്റീൻ തുടരണമെന്നുമാണ് നിർദ്ദേശം.ഗർഭിണികൾ കുട്ടികൾ എന്നിങ്ങനെ പ്രതേകം സാഹചര്യത്തിൽ ഉള്ളവർക്ക് മാത്രമാണ് ഇതിനു ഇളവുള്ളത്. അല്ലാത്തവരെയെല്ലാം സർക്കാർ തന്നെ പ്രതേകം വാഹനങ്ങളിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രികളിലേക്കും നേരിട്ട് മാറ്റും .സാമ്പത്തിക പ്രയാസമുള്ളവർ ഉൾപ്പെടെ എല്ലാവരും ഇനിമുതൽ ക്വാറന്റീൻ ചിലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ലക്ഷ കണക്കിന് പേർ സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ ഇതല്ലാതെ വഴിയില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച് ഈ മാസം ആദ്യം കേന്ദ്ര സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ ടിക്കറ്റ് ചിലവും ക്വാറന്റീൻ ചിലവും മടങ്ങിയെത്തുന്ന പ്രവാസികൾ തന്നെ വഹിക്കണമെന്ന് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ജോലി നഷ്ടപ്പെട്ട് ഭക്ഷണമോ താമസമോ ഇല്ലാത്ത ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS