jeevan news online

വാർത്തകൾ വിശദമായി

നിയന്ത്രണങ്ങളിൽ ഇളവ്; ജീവിതം സാധാരണ നിലയിലേക്ക്


ദുബായിയിൽ നാളെ മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു ഇളവ് പ്രഖ്യാപിച്ചു. പെരുന്നാൾ അവധിക്കു ശേഷം പൊതുജീവിതവും വാണിജ്യവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. അതേസമയം യുഎഇ.യിൽ മരിച്ച മലയാളികളുടെ എണ്ണം 17 ആയി. നാളെ മുതൽ മുംബൈ എമിറേറ്റിൽ രാവിലെ ആര് മുതൽ രാത്രി 11 വരെ സഞ്ചാര നിയന്ത്രണമുണ്ടാവില്ല.രാത്രി 11 മുതൽ രാവിലെ ആറു വരെ നിയന്ത്രണം തുടരും. അതേസമയം യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാൻ മാസ്കും ഗ്ലൗസും നിർബന്ധമാണ്.സാമൂഹിക അകലവും കർശനമായി പാലിക്കണം. നഗര ജീവിതവും വാണിജ്യപ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശി യുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. നിലവിലെ കോവിഡ് പ്രതിരോധം , അന്താരാഷ്ട്ര ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ചാണ് തീരുമാനം.










<

JEEVAN TV NEWS

JEEVAN TV NEWS