jeevan news online

വാർത്തകൾ വിശദമായി

പ്രവാസികൾ ആശങ്കയിൽ; രോഗികൾ പെരുകുന്നു


കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മലയാളി നേഴ്സ് മരണമടഞ്ഞു. മാവേലിക്കര പുതുകുളത്ത് ജെയ്സൺ വില്ലയിലെ അന്നമ്മ ചാക്കോ ആണ് മരണമടഞ്ഞത്. അൽഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നേഴ്സ് ആയ ഇവർ കൊറോണ ബാധയെ തുടർന്ന് മുബാറക് അൽകബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 156 ആയി. 250  ഇന്ത്യക്കാർ ഉൾപ്പെടെ 838 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 21302 ആയി.  ഇവരിൽ 6835 പേർ ഇന്ത്യക്കാരാണ്‌.










<

JEEVAN TV NEWS

JEEVAN TV NEWS