jeevan news online

വാർത്തകൾ വിശദമായി

സൗദിയിൽ കോവിഡ് ബാധിതർ അറുപത്തിയേഴായിരം കടന്നു


സൗദിയിൽ കോവിഡ് ബാധിതർ അറുപത്തിയേഴായിരം കടന്നു. പുതുതായി കൊറോണ ബാധിച്ചു രണ്ടു പേർ കൂടി മരിച്ചു .ഇതോടെ ആകെ മരണം 364 ആയി. സമയത്ത് പുറത്തിറങ്ങണമെങ്കിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വേണമെന്ന് പൊതുരക്ഷാവിഭാഗം അറിയിച്ചു. സൗദിയിൽ കോവിഡ് ബാധിച്ചു ഒരു സൗദി പൗരനടക്കം 13  പേർ റിയാദ് ,മക്ക , മദീന,എന്നിവിടങ്ങളിലായി മരിക്കുകയും 2642 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 67719  ആയി .28352  പേർ ചികിത്സയിലാണ്. ഇന്നലെ സുഖം പ്രാപിച്ചവർ 2963 .ആണ്. ഇതോടെ 39003 പേരാണ് മൊത്തം രോഗമുക്തി നേടിയത്. 60  വയസിനു മുകളിൽ ഉള്ളവർ,പ്രമേഹവും രക്ത സമ്മർദ്ദവും പോലെ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർ ,ഹൃദ്രോഹികൾ ,ശ്വാസകോശ രോഗികൾ ,പുകവലിക്കാർ, അമിത വണ്ണം ഉള്ളവർ ,ഗർഭിണികൾ എന്നിവർക്കും കൊറോണ കൂടുതൽ ഭീഷണി സൃഷ്ട്ടിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS