jeevan news online

വാർത്തകൾ വിശദമായി

കണ്ണൂർ അയ്യങ്കുന്നിൽ ആദിവാസി യുവതിക്ക് കോവിഡ്


കണ്ണൂർ അയ്യങ്കുന്നിൽ ആദിവാസി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആദിവാസി മേഖലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നിരവധിപേർക്ക് രോഗിയുമായി സമ്പർക്കം ഉണ്ടായതായി സംശയം ഉണ്ട്. നിയന്ത്രണങ്ങൾ പാലിക്കാത്ത പക്ഷം ഇളവുകൾ പിൻവലിക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആദിവാസി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കരിക്കോട്ടക്കരി മേഖല കണ്ടയ്നമെന്റ്കണ്ടയ്നമെന്റ് സോണിലാക്കി. കൂമൻതോട് ,വലിയ പറമ്പുംകരി,ഈന്തുങ്കരി, എടപ്പുഴ എന്നി അഞ്ചു വാർഡുകൾ ആണ് കണ്ടയ്നമെന്റ് സോണിൽ പെടുക.കോവിഡിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ടെന്നാണ് സൂചന. ഇതിനെ തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് കണ്ടയ്നമെന്റ് സോണിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ആരുംവീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും കടകളും സ്ഥാപനങ്ങളും  അടച്ചിടണമെന്നും ആവശ്യസാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദ്ദേശം നൽകി. കോളനിയിൽ ഒരാൾ കർണാടകത്തിൽ നിന്നും വന്നതായി സംശയിക്കുന്നുണ്ട്.
കണ്ണൂരിൽ പുതുതായി 12  പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇവരിൽ ആറുപേർ വിദേശരാജ്യങ്ങളിൽ നിന്നും അഞ്ചു പേർ മുംബൈയിൽ നിന്നും എത്തിയവരാണ് .










<

JEEVAN TV NEWS

JEEVAN TV NEWS