jeevan news online

വാർത്തകൾ വിശദമായി

കറാച്ചി വിമാനാപകടം; മരണം 97 ആയി


കറാച്ചിയിൽ ഇന്നലെ പാക് ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 97  ആയി .മരിച്ച 19  പേരെ തിരിച്ചറിഞ്ഞു . രക്ഷപെട്ടത് രണ്ടു പേർ മാത്രമാണ് .ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു.നിരവധി കെട്ടിടങ്ങൾ തകർന്നു. 11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിനു മുൻപ് മൂന്നു തവണ ലാന്ഡിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു.,സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു 










<

JEEVAN TV NEWS

JEEVAN TV NEWS