jeevan news online

വാർത്തകൾ വിശദമായി

മാസ്ക് തെരുവോരങ്ങളിലും; കച്ചവടം പൊടിപൊടിക്കുന്നു


പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതോടെ മാസ്ക് വില്പന തെരുവോരങ്ങളിലും സജീവമായി. സൗജന്യ മാസ്ക് വിതരണം നിലച്ചതും കുറഞ്ഞ വിലയുമാണ് ഈ തെരുവോര കച്ചവടക്കാരുടെ ആകർഷണം .അന്വേഷിച്ചു നടക്കേണ്ട. കടയിൽ കാത്തു നിൽക്കേണ്ട വണ്ടിയിൽ നിന്നും ഇറങ്ങുക പോലും വേണ്ട ,വിവിധ തരാം മാസ്കുമായി അവർ വഴിയരികിൽ തന്നെയുണ്ട്. ലോക്ക് ടൗണിൽ പെട്ട് എല്ലാ വഴികളും കൊട്ടിയടക്കപെട്ടപ്പോഴാണ് തൊഴിലില്ലാത്ത ചെറുപ്പക്കാരും തൊഴിൽ നഷ്ടപെട്ട ചെറുപ്പക്കാരുമെല്ലാം ഈ കാലഘട്ടത്തിനു അനിവാര്യവും അത്യാവശ്യവുമായ മാസ്ക് വില്പനയിലേക്കു തിരിഞ്ഞത്. ലോക്ക്ഡൗണിന്റെ കുരുക്കിൽ പെട്ട് ലോകം മുഴുവൻ അടഞ്ഞു കിടന്നപ്പോഴും മാസ്ക് നിര്മ്മാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാമെന്നത് ചെറുകിട തയ്യൽ യൂണിറ്റുകളെയും ആ വഴിക്കു ചിന്തിപ്പിച്ചു. പ്ലാസ്റ്റിക് കവറിൽ ഇട്ടു കയ്യുറയും ധരിച്ചു അത്യാവശ്യം വൃത്തിയോടെ സർക്കാർ മാനദണ്ഡങ്ങളൊക്കെ പാലിച്ചാണ് ഇവരുടെയും കച്ചവടം..അതുകൊണ്ട് തന്നെ മാസ്‌ക്കുകളുടെ വഴിയോര കച്ചവടത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും ജനം അതൊന്നും ചെവി കൊണ്ടമട്ടില്ല. അധികൃതരും










<

JEEVAN TV NEWS

JEEVAN TV NEWS