jeevan news online

വാർത്തകൾ വിശദമായി

ചെറിയ പെരുന്നാൾ ഞായറാഴ്ച; പെരുന്നാൾ നിയന്ത്രണങ്ങളോടെ


മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ മുപ്പതു പൂർത്തിയാക്കി ഞായറാഴ്ച ഈദുൽഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ  അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ,തിരുവനന്തപുരം പാളയം ഇമാം വി.പി.സുഹൈബ് മൗലവി ,ദക്ഷിണ കേരള ജാം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി എന്നിവരാണ് ഞായറാഴ്ച പെരുന്നാളെന്ന് അറിയിച്ചത്. കോവിഡ് വൈറസിന്റെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെയും സാഹചര്യത്തിൽ ഇത്തവണ പെരുന്നാൾ നമസ്കാരം വീടുകളിലായിരിക്കും നടത്തുക.

 










<

JEEVAN TV NEWS

JEEVAN TV NEWS