jeevan news online

വാർത്തകൾ വിശദമായി

നീക്കങ്ങൾ ഊർജിതം; വിതരണം ഉടൻ ആരംഭിച്ചേക്കും


ഓൺലൈൻ വഴി മദ്യം നൽകുവാനുള്ള ബെവ്‌ ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി നീളുന്നു. ഇതോടെ സംസ്ഥാനത്ത് മദ്യവില്പന പ്രതിസന്ധിയിലായി.ആപ്പ് സജ്ജമാക്കി ഈ ആഴ്ച തന്നെ മദ്യ വിതരണം ആരംഭിക്കുവാനുള്ള ശ്രമങ്ങളിലായിരുന്നു സർക്കാർ .എന്നാൽ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കാൻ വൈകുകയാണ്. മദ്യ വില്പന ഓൺലൈൻ വഴി ആരംഭിക്കുവാനുള്ള ക്രമീകരണങ്ങൾ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസങ്ങളാണ്‌ നിലനിൽക്കുന്നത്. ഉടൻ പ്രശാന്ത് പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ബീവി ക്യൂ ആപ്പെന്നാണ് ഔദ്യോഗിക വിശദീകരണം .  സെക്യൂരിറ്റി ടെസ്റ്റ് ,ലോഡ് ടെസ്റ്റ് ,വാൾനറബിലിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളിലാണ് പ്രധാനമായും കടക്കേണ്ടത് .ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റേസ് പോൺസ് ടീം അഥവാ സെറ്റ് എന്ന കേന്ദ്ര ഏജൻസിയുടെമേൽ നോട്ടത്തിലാണ് സുരക്ഷാ പരിശോധന. രണ്ടു സ്ഥാപനങ്ങൾക്കാണ് സുരക്ഷാ പരിശോധനക്ക് സെർട്ട്  അനുമതി നൽകിയിട്ടുള്ളത്. ഇതിലൊരു സ്ഥാപനമാണ് ബീവി ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇത് വിജയിച്ചാൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യും. എന്നാൽ സർക്കാർ അജൻസിക്ക് വേണ്ടിയുള്ള ആപ്പ് ആയിട്ടാകും .എന്നാൽ അനുമതി ലഭിക്കുന്ന കാര്യം വൈകുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS