jeevan news online

വാർത്തകൾ വിശദമായി

രോഗികളുടെ എണ്ണം കൂടി ; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം


രാജ്യത്ത് കോവിഡ് രോഗികളുടെ  എണ്ണത്തിൽ വൻ കുതിച്ചു കയറ്റം.വ്യാഴാഴ്ച രാവിലെ എട്ടു മുതലുള്ള 24 മണിക്കൂറിൽ 6088 പേർക്ക് രോഗം സ്ഥിരീകരിച്ചു. 148 മരണം രേഖപ്പെടുത്തി. രാജ്യത്ത് രോഗികളുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ  മൂവായിരത്തി അഞ്ഞൂറ്റി  എൺപത്തി മൂന്നായി.  മഹാരാഷ്ട്ര ,ഗുജറാത്ത് ,ഡൽഹി,തെലുങ്കന , രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഏറെയും മരണം. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ .കോവിഡിനെതിരായ മികച്ച പ്രതിരോധമായിരുന്നു ലോക്ക്ഡൗൺ .ലോക്ക് ഡൗൺ തുടങ്ങിയശേഷം മരണ നിരക്ക് കുറഞ്ഞു.രാജ്യത്ത് 3027 ആശുപത്രികളും 7013 പ്രതേക കേന്ദ്രങ്ങളും ആണ് കോവിഡ് ചികിത്സക്ക് ഒരുക്കിയത്. 41  ശതമാനമാണ് രാജ്യത്തെ രോഗമുക്ത നിരക്ക് .










<

JEEVAN TV NEWS

JEEVAN TV NEWS