jeevan news online

വാർത്തകൾ വിശദമായി

കണക്കുമായി കേന്ദ്രം; രോഗവ്യാപനതോത് കുറഞ്ഞു.


ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ കോവിഡ് വ്യാപനം കൂടിയെന്ന പ്രചാരണം മറികടക്കാൻ പുതിയ കണക്കുമായി കേന്ദ്ര സർക്കാർ .ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും രോഗബാധിതർ ആകുമായിരുന്നുവെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ 78000 വരെയാകുമായിരുന്നു എന്നും സർക്കാർ പുറത്തു വിട്ട കണക്കിൽ പറയുന്നു. രോഗ വ്യാപനം തീവ്രമാകുമ്പോൾ കേന്ദ്ര സർക്കാർ ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു . ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം പുതിയ കണക്കുകളുമായി എത്തിയത്. ലോക്ക്ഡൗണിലൂടെ 78000 ജീവൻ രക്ഷിക്കാനായി എന്നാണ് പ്രധാന അവകാശ വധം. മരണനിരക്ക് ഇപ്പോൾ 3.02.ശതമാനം മാത്രമാണ്. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഉൾപ്പെടെ പല ഏജൻസികളുടെ കണക്കുകൾ നിരത്തിയ കേന്ദ്രം ലോക്ക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ മരണ സംഖ്യാ  കൂടുമായിരുന്നുവെന്നും വ്യക്തമാക്കി. ലോക്ക് ഡൗൺ കാരണം മരണ നിരക്ക് കുറഞ്ഞു എന്നാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്സ്റ്റിട്യൂട്ടിന്റെ പഠനം. അതേസമയം ഇപ്പോഴത്തെ നിരക്ക് തുടർന്നാൽ രോഗബാധ എപ്പോൾ നിയന്ത്രിക്കാനാകുമെന്നോ പുതിയ കേസുകളുടെ എണ്ണം എന്നുമുതൽ കുറയുമെന്നു സർക്കാർ പറയുന്നില്ല.










<

JEEVAN TV NEWS

JEEVAN TV NEWS