jeevan news online

വാർത്തകൾ വിശദമായി

നിലപാടിൽ മാറ്റമില്ല; സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി


ആഭ്യന്തര വിമാന സർവീസ് തുടങ്ങുവാനുള്ള തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നു കേന്ദ്ര സർക്കാർ .സംസ്ഥാനങ്ങളുടെ നിര്ദ്ദേശവും പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രം തള്ളി. അഭയാൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾ ആശങ്ക ഉന്നയിച്ചിരുന്നു. പക്ഷെ ഇത് കേന്ദ്രം പൂർണമായും തള്ളി. കോവിദഃ ഏറ്റവും അധികം പടരുന്ന മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സർവീസ് ആരംഭിക്കുന്നത് വ്യാപനം കൂടിയേക്കാമെന്ന ആശങ്ക പങ്കുവച്ചത്. എന്നാൽ വിമാന സർവീസ് തുടങ്ങുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി. മുംബൈയിലേക്ക്‌ പ്രഖ്യാപിച്ച വിമാന സർവീസ് ഒഴിവാക്കണമെന്നു മഹാരഷ്ട്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതും അംഗീകരിക്കാം കേന്ദ്ര സർക്കാർ തയ്യാറായില്ല. അതേസമയം വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിര്ബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാന മന്ത്രിയുടെ നിലപാട്. മുതിർന്ന പയറന്മാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവർക്കു യാത്ര സൗകര്യം ഒരുക്കുമെന്നും അവർ പറഞ്ഞു. നേരത്തെ രാജ്യത്തെ ആഭ്യന്തര സർവീസ് ക്വാറന്റീനിൽ ആവശ്യമില്ലെന്നു വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്റീൻ അപ്രായോഗികമാണ് . രോഗമില്ലെന്നു ഉറപ്പു വരുത്തിയവരാണ് വിമാനയാത്രക്ക് അനുവദിച്ചിട്ടുള്ളത്. ഏറെ കൂടിയാലോചനകൾക്കു ശേഷമാണു രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ച നടത്തി. ആദ്യഘട്ടത്തിൽ മൂന്നിലൊന്നു സർവീസുകൾ തുടങ്ങും. ബോർഡിങ് പാസ്സടക്കം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. കൗണ്ടർ ചെക്കിങ് ഉണ്ടാവുകയില്ല. പകരം വെബ്‌ചെക്കിങ്ങിലൂടെ ആളുകളെ കടത്തി വിടും. ഏഴു സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാവുക. 40  മിനിട്ടു മുതൽ മൂന്നര വരെയുള്ള യാത്ര സമയത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങാനിരിക്കെ യാത്രക്കാർക്ക് കേരളത്തിൽ നിരീക്ഷണം നിർബന്ധമാക്കി. വരുന്നവർ 14 ദിവസം വെട്ടുനിരീക്ഷണത്തിൽ  കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.










<

JEEVAN TV NEWS

JEEVAN TV NEWS