jeevan news online

വാർത്തകൾ വിശദമായി

കോഫി ഹൗസ് അടപ്പിച്ചു; വാദങ്ങളുമായി അധികൃതർ


ലോക്ക് ഡൗൺ നിയമം ലംഘിച്ചു ഭക്ഷണം വിളമ്പിയ കോഴിക്കോട്ടെ ഇന്ത്യൻ കോഫീ ഹൗസ് പോലീസെത്തി അടപ്പിച്ചു. കോർപറേഷന്റെ ജീവനക്കാരാണ് ഭക്ഷണം കഴിച്ചതെന്നാണ് അധികൃതരുടെ വധം. ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകുവാനുള്ള അനുമതി മാത്രമാണ് നിലവിൽ ഉള്ളത്. ഇരുന്നു ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യം ഏർപെടുത്തിയതിനു പിന്നാലെ നിരവധി പേരാണ് എത്തിയത്. തുടർന്ന് പോലീസെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്. കോഫീ ഹോബ്സ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മൂന്നു ദിവസമായെന്നു ഭക്ഷണത്തെ കഴിക്കാനെത്തിയവർ പറഞ്ഞു. തുടക്ക സമയത് കോഫി ഹൗസിന്റെ പുറകു വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാൽ ആളുകൾ കൂടിയതോടെ റോഡിനോട് ചേർന്നുള്ള ഭാഗത്തു ഭക്ഷണം  വിളമ്പുകയായിരുന്നു. പുറകിലുള്ള വാതിൽ വഴിയാണ് ആളുകൾ  ഇവിടേയ്ക്ക് പ്രവേശിച്ചിരുന്നത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവർക്കെതിരെയും കേസെടുക്കും. ഹോട്ടലുകളിൽ പാർസൽ സൗകര്യത്തിനു മാത്രമാണ് നിലവിൽ അനുമതിയുള്ളത്.










<

JEEVAN TV NEWS

JEEVAN TV NEWS