jeevan news online

വാർത്തകൾ വിശദമായി

പൃഥ്വിരാജ് തിരിച്ചെത്തി; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് സുപ്രിയ മേനോൻ


കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഷൂട്ടിങ്ങിനായി ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. 'ആടുജീവിതം' ടീം പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്നാണ് കേരളത്തിലെത്തിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കൊച്ചിയിലെത്തിയത്.നീണ്ട കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജ് മടങ്ങിയെത്തിയ സംതോഷം പങ്കുവച്ചിരിക്കുകയാണ് സുപ്രിയമേനോൻ. ഇൻസ്റാഗ്രാമിലാണ് സുപ്രിയ സന്തോഷം പങ്കു വച്ചത്.
   'ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിര്‍ദ്ദേശമനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച, ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സമയത്ത് ശക്തി പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു'.എന്നായിരുന്നു സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് .ഇന്ന് രാവിലെ ഒമ്ബത് മണിയോടെ എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഘം നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സിനിമാ സംഘത്തിലുള്ളത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ നേരെ ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ സെന്ററിലേക്കാണ് പോയത്. 14 ദിവസം ഇവിടെ നിരീക്ഷണത്തില്‍ തുടരും.










<

JEEVAN TV NEWS

JEEVAN TV NEWS