jeevan news online

വാർത്തകൾ വിശദമായി

മത്സരങ്ങൾ മാറ്റി ;കൊറോണ വെല്ലുവിളി


ഇംഗ്ലീഷ് പ്രീമിയർ ലീഗ്‌ ഫുട്ബോൾ അടുത്തമാസം 12 നു പുനരാരംഭിച്ചേക്കില്ലെന്നു സൂചന നൽകി ടീം അംഗങ്ങളുടെ കൊറോണ വൈറസ് പരിശോധന ഫലം പുറത്തുവന്നു. ക്ലബ്ബ്കളിലെ സ്റ്റാഫുകളുംതാരങ്ങളിലുമായി നടത്തിയ പരിശോധനയിൽ 748 പേരുടെ ഫലങ്ങളാണ് വന്നത് .൧൯ ക്ലബ്ബ്കളിൽ നിന്നുള്ളവരുടേതാണിത് . 6 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെ ഒരാഴ്ചത്തേസെൽഫ് ഐസൊലേഷനിൽ  ആക്കി. കൊറോണ ഭീഷണിയെ തുടർന്ന് നിർത്തിവച്ച EPL  മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മൂന്നു ക്ലബുകളിൽ നിന്നുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത് .










<

JEEVAN TV NEWS

JEEVAN TV NEWS