jeevan news online

വാർത്തകൾ വിശദമായി

പ്രധിഷേധം ശക്തം; സ്ഥലത്ത് വൻ പോലീസ് സന്നാഹം


കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി തൊട്ടപ്പള്ളിയിൽ പൊഴിമുറിക്കൽ തുടരുന്നതിനിടെ പ്രധിഷേധം . കാറ്റാടി മരം മുറിക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ പ്രധിഷേധം ഉയർത്തി. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. കോൺഗ്രസ് ബി.ജെ.പി.നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നു. മന്ത്രി  ജി.സുധാകരന്റെ ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎ.ലാണ് പൊഴിയിലെയും സമീപത്തെ കനാലിലെയും മണൽ നീക്കം ചെയ്യുന്നത്. ഇത് കരിമണൽ ഖനനം നടത്തുവാനുള്ള ഗൂഢ  നീക്കത്തിന്റെ  ഭാഗമാണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. കൂടാതെ പൊഴിയുടെ വീതി കൂട്ടാനെന്ന പേരിൽ നൂറു കണക്കിന് കാറ്റാടി മരങ്ങൾ വെട്ടിനശിപ്പിക്കാനും നീക്കം തുടങ്ങിയെന്നു കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു .










<

JEEVAN TV NEWS

JEEVAN TV NEWS