jeevan news online

വാർത്തകൾ വിശദമായി

പ്രധാനമന്ത്രി ദുരന്തമേഖലയിൽ ; ദുരിതാശ്വാസം പ്രഖ്യാപിച്ചേക്കും


ഉപുൻ ചുഴലിക്കാറ്റിന്റെ കനത്ത നാശനഷ്ടം നേരിട്ട  പശ്ചിമ ബംഗാളും ഒഡിഷയും സന്ദർശിക്കുന്നതിന്റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്രമോദി കൊൽക്കത്തയിൽ എത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ,ഗവർണർ ജഗദീപ് ധനകർ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഹെലികോപ്റ്ററിൽ ദുരന്തമേഖലകൾ സന്ദർശിക്കുന്ന മോദിയെ മുഖ്യമന്ത്രിയും ഗവർണറും അനുഗമിക്കുന്നുണ്ട്. ഇതിനു ശേഷം ഉപുൻ നാശം വിതച്ച  ഒഡിഷയിലെ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി മടങ്ങും. നേരെത്തെ പ്രധാനമന്ത്രി ബംഗാൾ സന്ദർശിക്കണമെന്നു മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS