jeevan news online

വാർത്തകൾ വിശദമായി

റീപ്പോനിരക്ക് കുറച്ചു; വായ്‌പ്പാ മൊറട്ടോറിയ കാലാവധി നീട്ടി


വായ്‌പ്പാ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടാൻ റിസേർവ് ബാങ്ക് തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്നു മാസത്തെ മൊറട്ടോറിയം കാലാവധി മെയ് 31 നു തീരാനിരിക്കെയാണ്  അടുത്ത മൂന്നുമാസത്തേക്കു കൂടി മൊറട്ടോറിയം നീട്ടാൻ റിസേർവ് ബാങ്ക് തീരുമാനിച്ചത്. റീപ്പോ നിരക്ക് 0.4 .ശതമാനം കുറച്ചു നാല് ശതമാനം ആക്കുവാനും ആർബിഐ. തീരുമാനിച്ചു. രാജ്യത്തെ പണലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് റീപ്പോ നിരക്ക് കുറക്കാൻ തീരുമാനിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് 3.35 ശതമാനമാക്കിയും കുറച്ചു. എട്ടു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പായ്‌ക്കേജും ആർ.ബി.ഐ.  പ്രഖ്യാപിച്ചു. നിരക്ക് കുറക്കുന്നത് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയതായി ആർ.ബി.ഐ.ഗവർണർ പറഞ്ഞു. 2020 -21  ലെ വളർച്ച നെഗറ്റീവിൽ എത്തും.കയറ്റുമതി മുപ്പതു വർഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളത്. ആഗോള സമ്പത് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യക്കു ശേഷിയുണ്ടെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS