jeevan news online

വാർത്തകൾ വിശദമായി

ട്രെയിനുകൾ ജൂൺ 1 മുതൽ ; തയ്യാറെടുപ്പുകൾ തുടങ്ങി


ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. രണ്ടു ജനശതാബ്ധി ട്രെയിനുകൾ ഉൾപ്പെടെ അഞ്ചു ട്രെയിനുകളാണ് ഓടി തുടങ്ങുക.ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. കോഴിക്കോട് തിരുവനന്തപുരം, കണ്ണൂർ തിരുവനന്തപുരം ജന ശതാബ്‌ദി ട്രെയിനുകൾ ദീർഘ ദൂര യാത്ര വണ്ടികളായ നിസാമുദ്ധീൻ എറണാംകുളം മംഗള എക്സ്പ്രസ്സ് മുംബൈ തിരുവനന്തപുരം നെറ്റ്വത്തി എക്സ്പ്രസ്സ് എറണാംകുളം നിസാമുദ്ധീൻ തുരണ്ടഹോ എക്സ്പ്രസ്സ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും.റിസർവേഷൻ അനുമതിയുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകൾക്ക് വേണ്ടി റിസർവേഷൻ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കന്റ് ക്ലാസിനു തുല്യമായിരിക്കും. മുപ്പതു ദിവസം മുൻപ് വരെ  ടിക്കറ്റ് മുൻ‌കൂർ ബുക്ക് ചെയ്യാം. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്.ഭക്ഷണം  പാർസൽ പാടില്ല. റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക് സ്റ്റാളുകൾ മെഡിക്കൽ ഷോപ്പുകൾ മറ്റു സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS